Latest News

ഹക്കീംവധം: ജാമ്യാപേക്ഷ 27ന് പരിഗണിക്കും

പയ്യന്നൂര്‍: കോളിളക്കം സൃഷ്ടിച്ച കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ ഹക്കീമിനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചുകളഞ്ഞ കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷ ഈ മാസം ഇരുപത്തിയേഴിലേക്ക് മാറ്റി.
ഇന്നലെ സി.ബി.ഐ അഭിഭാഷകന്റെ വിശദീകരണത്തിന്മേല്‍ എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
കൊലപാതകത്തിന് പിന്നി ല്‍ സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല മറ്റു ചില കാരണങ്ങളും ഉണ്ടെന്ന് അന്വേഷണ സംഘം തുടക്കം മുതല്‍ കണ്ടെത്തിയിരുന്നു. ഈ സാധ്യതകള്‍ പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.ജയിലില്‍ കഴിയുന്ന മൂന്നുപേരുടെ ഫോണ്‍ കോളുള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സാഹചര്യ തെളിവുകള്‍ ഉണ്ടെന്ന നിഗമനത്തിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊലപാതകകൃത്യവും മൃതദേഹം കത്തിച്ചവരെയും പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കാ ന്‍ സി.ബി.ഐ സംഘം തീവ്ര ശ്ര മം തുടങ്ങി. അത്തരത്തില്‍ അ ന്വേഷണം ക്രമീകരണപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ സി.ബി. ഐ സംഘം പരിയാരം മെഡിക്ക ല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചതായും വിവരമുണ്ട്.
വരും ദിവസങ്ങളില്‍ കൊലപാതകം നടത്തിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ സി.ബി.ഐ സംഘത്തി ന്റെ പിടിയിലാകുമെന്നാണ് വിവരം.ഇത്തരക്കാര്‍ നിയമസഹായം തേടിയതായും സൂചനയുണ്ട്. യ ഥാര്‍ത്ഥ പ്രതികളെ പിടികൂടി അറ സ്റ്റ് രേഖപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. സി.ബി.ഐ ഡി.വൈ.എസ്.പി ജെ ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:

Post a Comment