Latest News

നൃത്തസംഗീതോത്സവം 29, 30 തീയതികളില്‍

പയ്യന്നൂര്‍: ലയം കലാക്ഷേത്രത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷവും വിദ്യാര്‍ത്ഥികളുടെ നൃത്തസംഗീതോത്സവവും ഇരുപത്തിയൊമ്പത്, മുപ്പത് തീയതികളില്‍ പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
നൃത്തോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന സ്‌കൂള്‍ പ്രതിഭകളായ അരുണ്‍ അശോക്, വര്‍ഷ ബാലകൃഷ്ണന്‍, ദീപ്തി പവിത്രന്‍, ശ്രീലയ കെ. രാജന്‍, ഋതുപര്‍ണ കേശവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. തുടര്‍ന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയില്‍ അരങ്ങേറ്റം.
മുപ്പതിന് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വിദ്യാര്‍ത്ഥികള്‍ ശാസ്ത്രീയ സംഗീതം അവതരിപ്പിക്കും.പന്ത്രണ്ടരമണിക്ക് ഡോ. ജിനേഷ് കുമാര്‍ എരമം എഴുതി രാജന്‍ കരിവെള്ളൂര്‍ സംഗീത നല്‍കിയ മലായളം എന്ന സംഗീത ശില്‍പം നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവതരിപ്പിക്കും.
രണ്ട് മണിക്ക് ചെങ്ങന്നൂര്‍ ശ്രീകുമാറും ലയം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീതപരിപാടി നടത്തും.
അഞ്ച് മണിക്ക് സാംസ്‌കാരിക സമ്മേളനം സി. കൃഷ്ണന്‍ എം.എല്‍ എ ഉ ദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശസി വക്കൊവ്വല്‍ അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം നഡത്ത വിഭാഗം മേധാവി കലാമണ്ഡലം രാജലക്ഷ്മി മുഖ്യാതിഥിയായിരിക്കും. ജിനേഷ് കുമാര്‍ എരമം, കൗണ്‍സിലര്‍മാരായ ഉഷാദാമോദരന്‍, എ.കെ. ശ്രീജഎന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ചടങ്ങില്‍ ലയം ക്ഷേത്രത്തിന്റെ സംസ്ഥാന സ്‌കൂള്‍ കലോത്സവപ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.
രാത്രി എട്ടര മണിക്ക് നൂറ്റിയമ്പതിലധികം നര്‍ത്തകിമാര്‍ ചേര്‍ന്ന് സംഗീത നൃത്ത പരിപാടി അവതിരിപ്പിക്കുമെന്ന് കെ. കെ. ജയപ്രകാശ്, രാജന്‍ കരിവെള്ളൂര്‍, ടി.വി. ജയരാജന്‍, സുരേഷ് കുമാര്‍ ടി, ബിജു പുത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment