Latest News

മഹാഭാരതം പ്രഭാഷണ പരമ്പര 30 മുതല്‍

പയ്യന്നൂര്‍: പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന ഡോ. സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരിക ചരിത്രം പ്രഭാഷണ പരമ്പര ഏപ്രില്‍ മുപ്പതുമുതല്‍ മെയ് നാലുവരെ വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് നടക്കും.
സംഘാടകസമിതി രൂപീകരണയോഗം പി. അപ്പുക്കുട്ടന്‍ മാ സ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജി.ഡിനായര്‍ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനന്‍, ജിനേഷ് കുമാര്‍ എംരമം, ഗംഗാധരന്‍ കരിവെള്ളൂര്‍, വൈക്കത്ത് നാരായണന്‍, പ്രൊഫ. കെ. ജനാര്‍ദ്ദനന്‍, കെ. ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി ടി.ഐ. മധുസൂദനന്‍(ചെയര്‍മാന്‍), കെ.വി. പ്രശാന്ത് കുമാര്‍(കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രഭാഷണപരമ്പരയുടെ ഭാഗമായി പയ്യന്നൂര്‍ പബ്ലിക് ലൈബ്രറിയില്‍ പ്രചരണ ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാലയ്ക്ക് ജയന്‍ പാലറ്റ്, റോഷ്‌നി വിനോദ്, ബാലന്‍ പാലായി, വിനോദ് പയ്യന്നൂര്‍, ഉണ്ണി കാനായി, തങ്കരാജ്, ബാബു കോടഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment