Latest News

ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരം 35-ാം ദിവസം

രാമന്തളി: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റ് അടച്ചു പൂട്ടുക എന്ന മുദ്രവാക്യമുയര്‍ത്തി ആരംഭിച്ച ജന ആരോഗ്യ സംരക്ഷണ സമിതിയുടെ അനിശ്ചിത കാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.
നാടക കലാകാരനും, സമരസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കെ.എം.അ നില്‍കുമാറാണ് ഇപ്പോള്‍ നിരാഹാരം അനു ഷ്ഠിക്കുന്നത്. സമരപന്തലില്‍ സി.എം.പി. ജില്ലാ സെക്രട്ടറി സി.എ. അജീര്‍ പ്രസംഗിച്ചു. കെ.പി. രാജേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. ഇന്ന് വൈകുന്നേരം ആറരമണിക്ക് പി.ടി.തോമസ് എംഎല്‍എ നിരാഹാര പന്തല്‍ സന്ദര്‍ശിക്കും

No comments:

Post a Comment