Latest News

അനിശ്ചിതകാല സമരം 39 ദിവസം രാമന്തളി മാലിന്യം;സമരം ശക്തമാകുന്നു കെ സുധാകരന്‍ ഇന്ന് സമരപന്തലില്‍

പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണം എ ന്നാവശ്യപ്പെട്ട് മുപ്പത്തിയെട്ട് ദിവസമായി ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അക്കാദമി പ്രധാന കവാടമായ പയ്യന്നൂര്‍ ഗെ യിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു.സമരത്തിന് ഊര്‍ജ്ജം പകരാനും സമരസമിതി പ്രവര്‍ ത്തകരെ അ'ിവാദ്യം ചെയ്തു സംസാരിക്കുവാനുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇന്ന് വൈകുന്നേരം അഞ്ചരമണിക്ക് രാമന്തളിയിലെ സമരപന്തലിലെത്തും.
സമരപന്തലില്‍ കെ എം അനില്‍കുമാര്‍ നടത്തിവരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരത്തിന് ഐ ക്യദാര്‍ഢ്യവുമായി വ്യാഴ്ച ഒട്ടേറെ പേര്‍ സമരപന്തലിലെത്തി. സാം സ്‌ക്കാരിക പ്രവര്‍ത്തകന്‍ വത്സന്‍ പിലിക്കോട് സമരസമിതി പ്രവര്‍ ത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചു നാടകവേദി രാമന്ത ളിയുടെ പ്രസിഡന്റ് കൂടിയായ കെ എം അനില്‍കുമാറിന് ഐക്യദാര്‍ ഢ്യം പ്രകടിപ്പിച്ച് നാടകവേദി പ്രവര്‍ത്തകര്‍ സമരപന്തലില്‍ അനുഭാവ ഉപവാസം നടത്തി. ബിജു വരപ്രത്ത്, എം കെ പ്രിയേഷ്, സുരജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.നാടകവേദി പ്രവര്‍ത്തകര്‍ക്ക് ഗംഗന്‍ കുഞ്ഞിമംഗലം നാരങ്ങ നീര് നല്‍കി ഉപവാസം അവസാ നിപ്പിച്ചു.വൈകുന്നേരം സത്യാഗ്രഹി കെ എം അനില്‍ കുമാറിന് അഭിവാദ്യമര്‍പ്പിച്ച് സമരസമിതി പ്രവര്‍ത്തകര്‍ രാമന്തളി സെന്‍ട്രലില്‍ പ്രകടനം നടത്തി.

No comments:

Post a Comment