Latest News

രാമന്തളി മാലിന്യം;സമരം 43 ദിവസം:ഐക്യദാര്‍ഢ്യ സമിതി കലക്ടറുടെ വസതിയിലേക്ക് മലിനജലവുമായി മാര്‍ച്ച് നടത്തും

പയ്യന്നൂര്‍: രാമന്തളിയില്‍ നടക്കുന്ന മാലിന്യ സമരത്തിന് ഐക്യദാര്‍ ഢ്യവുമായി കണ്ണൂരില്‍ രൂപീകരിച്ച ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ പതിനൊന്ന് മണിക്ക് രാമന്തളി യിലെ മലിനജലവുമായി കലക്ടറുടെ വസതിയിലേക്ക് മാര്‍ച്ച് നട ത്തും. മാര്‍ച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അ മ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
രാമന്തളിയിലെ സമരപന്തലില്‍ രാവിലെഒമ്പത്മണിക്ക് മലിനജലം വഹിച്ചുള്ള യാത്ര മുതിര്‍ന്ന സമരസമിതി പ്രവര്‍ത്തകന്‍ കെ പി സി നാരായണ പൊതുവാള്‍ ഉദ്ഘാടനം ചെയ്യും.നാവിക അക്കാദമി മാ ലിന്യപ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംര ക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം നാല്‍പ്പത്തി മൂന്നാം ദിവസത്തിലേക്ക് കടന്നു .സമര പന്തലില്‍ ടി കെ മനോജ് കുമാറിന്റെ നിരാഹാര സമരം നാലാം ദിനത്തിലേക്ക് കടന്നു.
അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ഇന്നലെയും നിരവധി പേര്‍ സമരപന്തലിലെത്തി. പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ ചാപ്റ്റര്‍ഭാരവാഹികള്‍ ഐക്യദാര്‍ഢ്യവുമായി പന്തലിലെത്തി. സ തീശന്‍ കോളിയാട്ട്, വേണുഗോപാലന്‍ കോളിയാട്ട്, പി പി രമേശന്‍, അബ്ദുള്‍ ഖാദര്‍ കക്കളത്ത് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാ രിച്ചു. കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറിയും പ്രശസ്ത ഹിപ്പ്‌നോ മജീഷ്യനുമായ ഗംഗന്‍ അഴിക്കോടിന്റെ ദിവ്യാത്ഭുത അനാവരണം അരങ്ങേറി. പതിമൂന്നാം വാര്‍ഡ് കുടും ബശ്രീ അംഗ ങ്ങള്‍സമരപന്തലിലേക്ക് അനുഭാവപ്രകടനം നടത്തി.ബീനരമേശന്‍ , ഒ. വിമല എന്നിവര്‍ സംസാരിച്ചു. നിരാഹാര സമരത്തിന് ഐ ക്യദാര്‍ ഢ്യവുമായി ടി കെ ഭാര്‍ഗവി, ശ്രീജ മനോജ് എന്നവരും വിദ്യാര്‍ ത്ഥികളായ രേവതി,അതുല്‍ദാസ് ,ആദിത്യദാസ് ,അഭിനവ് മനോജ് എന്നിവരും അനുഭാവ ഉപവാസം നടത്തി.

No comments:

Post a Comment