Latest News

പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി 56-ാം വാര്‍ഷികാഘോഷം നാളെ തുടങ്ങും

പയ്യന്നൂര്‍: പയ്യന്നൂര്‍ ഫൈന്‍ ആ ര്‍ട്‌സ് സൊസൈറ്റി അമ്പത്തി യാറാം വാര്‍ഷികാഘോഷം ഇരുപത്തിയൊന്ന്, ഇരുപത്തിരണ്ട്, ഇ രുപത്തിമൂന്ന് തീയതികളിലായി മഹാദേവഗ്രാമത്തില്‍ നടക്കും.
ഇരുപത്തിയൊന്നിന് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് കോല്‍ക്കളി കുട്ടികളുടെ കളരി തൊഴല്‍. ഒമ്പത് മണിക്ക് പയ്യന്നൂ ര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേ ത്രത്തില്‍ കോല്‍ക്കളി സേവ.
വൈകുന്നേരം ആറ് മണിക്ക് ഉദ്ഘാടന സമ്മേളനം. ഫൈന്‍ ആര്‍ട്‌സ് മഹിളാവേദിയുടെ സ്വാ ഗതഗാനത്തോടെ ആരംഭിക്കുന്ന പരിപാടി നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. മോഹനന്‍, കൗ ണ്‍സിലര്‍ പ്രീത പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ചടങ്ങില്‍ ഗുരുക്കന്മാരെ ആദരിക്കും. ഫാസ് സെക്രട്ടറി പി. രവീന്ദ്രന്‍ സ്വാഗതവും മഹിളാ വേദി പ്രസിഡണ്ട് എം. വിമലാദാമോദരന്‍ നന്ദിയും പറയും.
തുടര്‍ന്ന് പയ്യന്നൂര്‍ കോല്‍ക്ക ളി പുതിയ സംഘത്തിന്റെ അരങ്ങേറ്റ കളി.
ഇരുപത്തിരണ്ടിന് ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് ഫൈന്‍ ആര്‍ട്‌സ് നഴ്‌സറി വാര്‍ ഷികാഘോഷം ഫൈന്‍ആര്‍ട്‌സ് സൊസൈറ്റി പ്രസിഡണ്ട് യു. നാ രായണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നഴ്‌സറി കുട്ടികളുടെ വിവിധ കലാപരിപാടികള്‍. രാത്രി ഒമ്പത് മണിക്ക് ഫൈന്‍ ആര്‍ട്‌സ് ബാലവേദി അവതരിപ്പിക്കുന്ന നാ ടകം- ചിന്നപശുവിന്റെ കിടാ വും ലുട്ടാപ്പിയും.
ഇരുപത്തിമൂന്നിന് ഞായറാ ഴ്ച വൈകുന്നേരം ആറുമണിക്ക് സമാപന സമ്മേളനം. യു.നാരായണന്‍ മാസ്റ്ററുടെ അധ്യക്ഷതയി ല്‍ തിരുവനന്തപുരം ഭാരത് ഭവന്‍ ഡയരക്ടര്‍ പ്രമോദ് പയ്യന്നൂര്‍ ഉ ദ്ഘാടനം ചെയ്യും. ഡല്‍ഹി പഞ്ചവാദ്യസംഘം മാനേജിംഗ് ട്രസ്റ്റി സി.കെ. മാരാര്‍, കൗണ്‍സിലര്‍ വി. നന്ദകുമാര്‍ എന്നിവര്‍ ആശംസക ള്‍ നേര്‍ന്ന് സംസാരിക്കും. ഫാസ് ട്രഷറര്‍ കെ.വി. രമേശന്‍ സ്വാഗതവും മഹിളാവേദി സെക്രട്ടറി യുക്തി എ നന്ദിയും പറയും.
രാത്രി എട്ട് മണിക്ക് ഫൈന്‍ ആര്‍ട്‌സ് മഹിളാവേദിയും ബാലികാവേദിയും ചേര്‍ന്ന് അമ്പതോ ളംകലാകാരികള്‍അവതരിപ്പിക്കു ന്ന നൃത്തവിസ്മയം-ദശാവതാരം.

No comments:

Post a Comment