Latest News

രാമന്തളി മാലിന്യ സമരം 56 ദിവസം; സീക്ക് പ്രവര്‍ത്തകര്‍ ഉപവസിച്ചു

പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എ ന്നാവശ്യപ്പെട്ട് അക്കാദമി ഗെയിറ്റിനു മുന്നില്‍ ജന ആരോഗ്യ സംര ക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം അമ്പത്തി ആറാം നാളിലേക്ക് കടന്നു.സമരപന്തലില്‍ സമരസമിതി പ്രവര്‍ത്ത കനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കാലിന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു.
അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി സീക്ക് പ്രവര്‍ ത്തകര്‍ സമരപന്തലില്‍ അനുഭാവ ഉപവാസം നടത്തി. സീക്ക് ഡയറ ക്ടര്‍ ടി പി പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഡോ.ഇ ഉ ണ്ണികൃഷ്ണന്‍, എ വി സുരേഷ്, സുസ്മിത ചന്ദ്രന്‍ ,കെ യു നാരാ യണന്‍, നിശാന്ത് കൊളപ്രം സംസാരിച്ചു.
മാലിന്യ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആര്‍ എം പി നേ താവും പരിസ്ഥിതി പ്രവര്‍ത്തകയുമായ കെ കെ രമ നാളെ വൈകു ന്നേരം അഞ്ച് മണിക്ക് സമരപന്തല്‍ സന്ദര്‍ശിച്ച് സമരക്കാരെ അഭിവാദ്യം ചെയ്തു സംസാരിക്കും.

No comments:

Post a Comment