Latest News

65-കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് കസ്റ്റഡിയില്‍

പയ്യാവൂര്‍: തനിച്ചുതാമസിക്കുന്ന അറുപത്തിയഞ്ചുകാരിയെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച നാട്ടുകാരാനായ മുപ്പതുകാരന്‍ പിടിയില്‍.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. തനിച്ച് താമസിക്കുന്ന അറുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറിയ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ ബഹളം വെച്ച് പുറത്തേക്കോടുകയും അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു. ബഹളത്തിനിടെ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ പയ്യാവൂര്‍ പോലീസ് നല്‍കിയ പരാതിയില്‍ യുവാവിനെ പയ്യാവൂര്‍ എസ്.ഐ ഉഷാദേവി യുവാവിനെ ഇന്ന് രാ വിലെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

No comments:

Post a Comment