Latest News

75 തികഞ്ഞ അക്ഷര ശ്ലോക പ്രതിഭകളെ ആദരിച്ചു

പയ്യന്നൂര്‍: കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ അക്ഷരശ്ലോകരംഗത്തെ പ്രതിഭകളെ ഉത്തര കേരള അക്ഷരശ്ലോക സമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെ#ച്ച് നടന്ന യോഗം ആദരിച്ചു. സി.കൃഷ്ണന്‍ എം.എല്‍എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കല അക്കാദമി ചെയര്‍മാന്‍ ഡോ. കെ.എച്ച്.സുബ്രഹ്മണ്യന്‍ അനുമോദന പ്രസംഗം നടത്തി. ടി.ടി. കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ എ.കെ. ശ്രീജ, ആശംസയര്‍പ്പിച്ച് സംസാരിച്ചു
രാവിലെ പത്ത് മണി മുതല്‍ പന്ത്രണ്ട് മണിവരെ നടന്ന കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാ#ി നടത്തിയ അക്ഷരശ്ലോക മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ക്കര്‍ഹരായ സാധിക രമേഷ, നന്ദന പി.എസ്, അനന്യപി.എം എന്നിവര്‍ക്കുള്ള കേഷ് പ്രൈസ് എം.എല്‍.എ നല്‍കി. അക്ഷര ശ്ലോക രംഗത്തെ ഗ്ലോബല്‍ പുരസ്‌കാര ജേതാവും പൂരക്കളി രംഗത്തെ കലാകാരനുമായ എ.പി നാരായണനെ യോഗത്തില്‍ അനുമോദിച്ചു. സമിതി സെക്രട്ടറി ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ സ്വാഗതവും ബാലകൃഷ്ണന്‍ കാറമേല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment