Latest News

ചെസ്സ് ടൂര്‍ണ്ണമെന്റ് 9ന്

പയ്യന്നൂര്‍: ഏപ്രില്‍ പതിനഞ്ച്, പതിനാറ് തീയതികളില്‍ ന നടക്കുന്ന ചേമ്പര്‍ കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റ് ഒമ്പതിന് ഞായറാഴ്ച ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കും. വൈസ് ചെയര്‍മാന്‍ എം.കെ. തയ്യിലിന്റെ അധ്യക്ഷതയില്‍ ചെസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ മേലേടത്ത് ഉദ്ഘാടനം ചെയ്യും. ചെസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.വി ബ ലറാം കളി അവലോകനം നടത്തും. വൈസ് ചെയര്‍മാന്മാരായ ടി.വി ബാലകൃഷ്ണന്‍, , എ.വി. ശ്രീധരന്‍എന്നിവര്‍ ആശംസ നേര്‍ന്ന് #ംസസാരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ എ.കെ. ശ്രീജ സമ്മാനദാനം നടത്തും. കണ്‍വീനര്‍മാരായ കെ.വി. നന്ദിനി സ്വാഗതവും എ.വി.ബാബുരാജ് നന്ദിയും പറയും.
ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവരും ഏപ്രില്‍ പതിനഞ്ചിന് ഗാന്ധിപാര്‍ക്കില്‍ വെച്ച് നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവരും ചേമ്പര്‍ ഓഫീസില്‍ പേര് നല്‍കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment