Latest News

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്

ചന്തേര: മാണിയാട്ട് ഹോമിയോ ആശുപത്രി ബസ് സ്റ്റോപ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി ഏഴരമണിയോടെയാണ് അപകടം.
മാത്തല്‍ ഖാദി കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന പിലിക്കോട് സ്വദേശിനി പി. സജിത(35), ഭര്‍ത്താവും പെയിന്റിംഗ് തൊഴിലാളിയുമായ മാണിയാട്ടെ സുനില്‍(40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment