Latest News

മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം

പയ്യന്നൂര്‍: നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റില്‍ നിന്നുള്ള മാലിന്യപ്രശ്‌നത്തില്‍ പയ്യന്നൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാമന്തളിയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ, ദുരിതമനുഭവിക്കുന്ന ജനങ്ങളെ നേരിട്ട് കണ്ട് നിജസ്ഥിതി മനസ്സിലാക്കുകയോ ചെയ്യാത്ത നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ബ്ലോ ക്ക്‌കോണ്‍ഗ്രസ്സ്പ്രസിഡണ്ട് അഡ്വ. ഡി.കെ.ഗോപിനാഥ് ആരോപിച്ചു.
സമരം ചെയ്യുന്ന രാമന്തളിയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയോ പങ്കെടുപ്പിക്കാതെ നടത്തിയ ചര്‍ച്ചയില്‍ മാസങ്ങള്‍ക്ക് മുമ്പ് നാവല്‍ അക്കാദമി ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കു മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും മാസങ്ങളായി വിവിധ പരിശോധനകള്‍ക്ക് ശേഷവും മാലിന്യ പ്രശ്‌നം ഗുരുതരമെന്ന് ബോധ്യപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ഗോപിനാഥ്പറഞ്ഞു.രാമന്തളിയിലെ മാലിന്യപ്രശ്‌നം അടിയന്തിരമായി പരിഹരിച്ച് ശുദ്ധവായുവും ശുദ്ധജലവും ലഭ്യമാക്കുവാനുള്ള നടപടിയുണ്ടാകണമെന്ന് അഡ്വ. ഡി.കെ. ഗോപിനാഥ് ആവശ്യപ്പെട്ടു.

No comments:

Post a Comment