Latest News

സമാധാന സംഗമം നാളെ

പയ്യന്നൂര്‍:പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ആന്റ് ഹാര്‍മണി പയ്യന്നൂര്‍ നിയോജകമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ ഒമ്പത് മണിക്ക് പയ്യന്നൂര്‍ ശീ നാരായണ ആശ്രമത്തില്‍ വെച്ച് സമാധാന സംഗമം നടക്കും. പ്രമുഖ ഗാന്ധിയന്‍ എസ്.എന്‍. സുബ്ബറാവ് ചടങ്ങില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ കണ്‍വീനര്‍ അഡ്വ. ടോണി ജോസഫ് സ്വാഗതം പറയും. കെ.യു വിജയകുമാര്‍ അധ്യക്ഷനായിരിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. കാരയില്‍ സുകുമാരന്‍, ടി.പി.ആര്‍നാഥ്, അഡ്വ. ബിനോയ് തോമസ്, ബ്രഹ്മകുമാരി ശാന്ത, ശിവപ്രസാദ് കെ. എന്നിവര്‍ ആശംസാപ്രസംഗം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ.യു വിജയകുമാര്‍, അഡ്വ. ടോണി ജോസഫ്, രാജഗോപാലന്‍, തോമസ് തുരുത്തേല്‍, ജോര്‍ജ്ജ് പാലായികൂടിയില്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു

No comments:

Post a Comment