Latest News

ചീട്ടുകളി: ഏഴംഗ സംഘം പിടിയില്‍

തളിപ്പറമ്പ്:കരിമ്പം അത്തികടവ് ക്ഷേത്രത്തിന് സമീപം പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടി. ഇന്നലെ രാത്രി പന്ത്രണ്ടേകാലോടെയാണ് പിടികൂടിയത്.
കരിമ്പം കണിച്ചാമരത്തെ പി.പി. ഷിജു, മഴൂരിലെ പി.വി. സജീവ ന്‍, പൂമംഗലം സ്വദേശികളായ പി.പി ബാബുരാജ്, കെ.ടി. മോഹനന്‍, ചവനപ്പുഴയിലെ കെ.വി. സുമേഷ്, വി. ഉമേഷ്, കൂടല്ലൂരിലെ കെ. ബാബു എന്നിവരെയാണ് എസ്.ഐ രജീഷും സംഘവും പിടികൂടിയത്. കളിസ്ഥലത്ത് നിന്ന് 29,900 രൂപയും പോലീസ് കണ്ടെടുത്തു.

No comments:

Post a Comment