Latest News

കോലെടുക്കല്‍ ചടങ്ങ് നടത്തി

പയ്യന്നൂര്‍: മഹാദേവ ദേശായി സ്മാരക വായനശലയുടെ നേതൃത്വത്തില്‍ പരിശീലിക്കുന്ന കോല്‍ക്കളി ബാച്ചിന്റെ കോലെടുക്കല്‍ ചടങ്ങ് നടത്തി. എഴുപത് വയസ്സ് വരെ പ്രായമുള്ള മുതര്‍ന്നവര്‍ക്കായിരുന്നു പരിശീലനം. കെ. ശിവകുമാറാണ് പരിശീലകന്‍. തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് കെ.കെ. കുമാര്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് മുഖ്യാതിഥിയായിരുന്നു. ഇന്ദുലേഖ പുത്തലത്ത്, പ്രഭാകരന്‍ തരംഗിണി, സി. സന്തോഷ്, കെ.വി.വിനോദ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment