Latest News

പയ്യാവൂരില്‍ വന്‍ പ്ലാസ്റ്റിക് വേട്ട

പയ്യാവൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കവറുകളുടെ വന്‍ ശേഖരം പിടികൂടി പ്ലാസ്റ്റിക് കവറുകള്‍ക്ക് പഞ്ചായത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു അമ്പത് മൈക്രോണ്‍ വരെയുള്ള കവറുകള്‍ക്ക് പൂര്‍ണ നിയന്ത്രണവും അതിനു മുകളി ലുള്ളവ വില്‍ക്കുന്നതിന് പ്രതിമാസം 4000 രൂപ ലൈസന്‍സ് ഫീസ് നിശ്ചയിച്ചു കൊണ്ടാണ് പഞ്ചായത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പരിശോധനയെ തുടര്‍ന്നു കുറ്റക്കാരെന്ന് കണ്ടെത്തിയ മുപ്പതോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി ആരംഭിച്ചു കൊണ്ട് നോട്ടീസ് നല്‍കി പരിശോധനക്ക് പഞ്ചായത്തംഗങ്ങളായ ആഗ്‌നസ് വാഴപ്പള്ളി സജന്‍ വെട്ടുകാട്ടില്‍ ജോയി ജോസഫ് ബിനോയി ജോസ് സുഷ ബെന്നി പഞ്ചായത്ത് ഉദ്യോഗസ്ഥരായ ദിവാകരന്‍ വിനയന്‍ മുതലായവരും ആരോഗ്യ വകുപ്പ് ജീവനക്കാരും നേതൃത്വം നല്‍കി

No comments:

Post a Comment