Latest News

അനുസ്മരണവുംചിത്രരചനാ മത്സരവും ഭക്ഷ്യകിറ്റ് വിതരണവും

പയ്യന്നൂര്‍:കേരള പുരോഗമനവേദിയുടെ ആഭിമുഖ്യത്തില്‍ പെരളം എ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആര്‍. രാമകൃഷ്ണപൊതുവാളുടെ ഒന്നാംചരമ വാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാപീഠം കോളേജില്‍ നടന്ന കണ്ണൂര്‍ -കാസര്‍കോട് ജില്ലാതല ചിത്രരചനാമത്സരം സിനിമാ സംവിധായകന്‍ ശ്രീജിത്ത് പലേരി ഉദ്ഘാടനം ചെയ്തു. ബാബു കിഷോര്‍ അധ്യ ക്ഷത വഹിച്ചു. അഡ്വ. രാജേഷ് ഇടത്തട്ട അനുസ്മരണ പ്രഭാഷണം നടത്തി.നിര്‍ദ്ധന രോഗികള്‍ക്കുള്ള ഭക്ഷ്യകിറ്റ് പി.എ സന്തോഷ് വിതരണം ചെയ്തു. ചിത്രരചനാമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ. വി. പവിത്രന്‍ വിതരണം ചെയ്തു.കുന്നുമ്മല്‍ രാജന്‍, പ്രഭന്‍ നീലേശ്വരം, പപ്പന്‍ ചെറുതാഴം, കെ.സി. ലതികേഷ്, ടി. ബാബു പഴയങ്ങാടി, രാധാകൃഷ്ണന്‍, പുത്തൂര്‍ മുരളീധരന്‍, പയ്യന്നൂര്‍ വിനീത് കുമാര്‍, സുജേഷ് ഒ.ടി, കെ. ഹര്‍ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment