Latest News

നിറച്ചാര്‍ത്ത് കണിക്കൊന്ന

പയ്യന്നൂര്‍: തപസ്യ കലാ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജലഛായ ചിത്രരചനാമത്സരം റോഷ്‌നി വിനോദ് ഉദ്ഘാടനം ചെയ്തു. പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് അടുത്തില ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ദാമോദരന്‍ വെള്ളോറ സ്വാഗതവും പി. വേണു നന്ദയും പറഞ്ഞു.തപസ്യ കുടുംബ സംഗമം, ഗാനാലാപന മത്സരം, എന്നിവയും നടന്നു. നഗരസാ ചെയര്‍മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. എം.വി ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. സുനില്‍കുമാര്‍, പി. വേണു, ദാമോദരന്‍ വെള്ളോറ എന്നിവര്‍ സംസാരിച്ചു. ഉമേഷ് നീലേശ്വരത്തെ ആദരിച്ചു. തപസ്യ കുടുംബാംഗങ്ങളുടെഗാനമേള, കരോക്കെ ഗാനാലാപന മത്സരം എന്നിവയും അരങ്ങേറി.

No comments:

Post a Comment