Latest News

വ്യാപാരികള്‍ വഴിയാധാരമാകുമോ?

പി. രാജീവന്‍ (സെക്രട്ടറി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്)
കേന്ദ്ര നിയമത്തിന്റെ പിന്‍ബലത്തിലും കണ്ണൂര്‍ജില്ലാ കലക്ടറുടെ
പ്രത്യേക താല്‍പര്യ
പ്രകാരവും ജില്ലയിലാകെ പ്ലാസ്റ്റിക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ
ഭാഗമായി പ്ലാസ്റ്റിക്
ക്യാരിബാഗുകളും
ഡിസ്‌പോസിബിള്‍
ഗ്ലാസുകള്‍, പേപ്പറുകള്‍, സ്‌ട്രോ, അനാദി
സാധനങ്ങള്‍ പാക്ക്
ചെയ്യുന്ന എച്ച്.എം.
ബാഗുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍, അവ
വില്‍ക്കുകയും
ഉപയോഗിക്കുകയും ചെയ്യുന്ന പയ്യന്നൂരടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന്
പിടിച്ചെടുക്കുന്ന വാര്‍ത്തകള്‍ ദിവസേന
വന്നുകൊണ്ടിരിക്കുന്നു. റീസൈക്കിള്‍
ചെയ്യപ്പെടാന്‍ കഴിയാത്ത അമ്പത്തിയൊന്ന്
മൈക്രോവില്‍ കുറവുള്ള പ്ലാസ്റ്റിക് ബാഗുകള്‍
നിരോധിക്കണമെന്ന
നിയമത്തിന്റെ സാമൂഹിക പ്രസക്തി അധികാരികളെ പോലെ തന്നെ
കച്ചവടക്കാര്‍ക്കും നല്ല ബോധ്യമുണ്ട്. എന്നാല്‍ ഞങ്ങളെ ഞെട്ടിച്ചു
കളഞ്ഞത് ഈ
വാര്‍ത്തകളല്ല,
അമ്പത്തിയൊന്ന്
മൈക്രോണില്‍
കൂടുതലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും
ചെയ്യുന്നവര്‍
എടുക്കേണ്ടതായ
രജിസ്‌ട്രേഷനും അതിന്റെ ഫീസുമാണ്. ഒരു
സ്ഥാപനത്തിന്
പതിനായിരം രൂപയുടെ പ്രതിമാസ ലൈസന്‍സ് ഫീസ്. വര്‍ഷത്തേക്ക്
കണക്കാക്കുമ്പോള്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാകും. അബ്കാരി ലൈസന്‍സിനോളം
കിടപിടിക്കുന്ന ഈ ഫീസ് ഫലത്തില്‍വ്യാപാരികളെ കുത്തുപാള
എടുക്കുന്നതിലേക്കാണ്
നയിക്കുക.
നിയമത്തിലെ
അപ്രായോഗികത ഇതു
മാത്രമല്ല, സാധനങ്ങള്‍
പാക്ക് ചെയ്യുന്ന എച്ച്.എം. ബാഗുകള്‍
പിടിച്ചെടുക്കുന്നതോടെ അനാദിക്കടക്കാരും
ഹോട്ടലുകളും
കുടുംബശ്രീ യൂനിറ്റുകളും കുടില്‍ വ്യവസായങ്ങളും പ്രതിസന്ധിയിലാകും.
രജിസ്‌ട്രേഷന്‍ ഫീസ്
ഒടുക്കാനുള്ള സാമ്പത്തിക ചൂറ്റുപാടില്ലാതിരിക്കുകയും പ്ലാസ്റ്റികിന് പകരം മറ്റ് പാക്കിംഗ് സാമഗ്രികള്‍ മാര്‍ക്കറ്റില്‍
ലഭ്യമല്ലാത്തതുമായ
സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും നല്ലതല്ലാത്ത
മാര്‍ഗ്ഗത്തിലൂടെ
ഇവ എത്തിച്ചേരാനിടവരും. അത് കച്ചവടക്കാര്‍ തമ്മില്‍ അനാരോഗ്യകരമായ
മത്സരങ്ങളും
സ്പര്‍ദ്ധയുമുണ്ടാക്കും. ചെറിയ കച്ചവടക്കാര്‍ പോലും ഭീമമായ ലൈസന്‍സ് ഫീസ്
അടക്കേണ്ടി വരുന്ന
സാഹചര്യത്തില്‍
ഉദ്യോഗസ്ഥ
ചൂഷണങ്ങള്‍ക്കും
സാധ്യത കൂടുതലാണ്.
സത്യത്തില്‍ പ്ലാസ്റ്റിക്
ബാഗുകള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഈ നിയമം തലക്കുമീതെ തൂങ്ങിനില്‍ക്കുന്ന
മൂര്‍ച്ചയുള്ള വാളിന്
തുല്യമാണ്.
ഇക്കാര്യങ്ങളൊക്കെ
അധികാരികള്‍ക്ക്
ബോധ്യമുള്ളതാണ.
വസ്തുതകള്‍ ഇതായിരിക്കെ വ്യാപാരികള്‍ക്കും
പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്തതും നിയമത്തിന്റെ അന്തസത്ത
ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്രായോഗികസമീപനം നിയമം നടപ്പാക്കാന്‍
ഉത്തരവാദപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും അവയുടെ ഭരണ
സമിതികളും
സ്വീകരിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം
വ്യാപാരസമൂഹം ഒന്നടങ്കം പ്രത്യക്ഷസമരപാതയിലേക്ക് നീങ്ങേണ്ടി വരും. പയ്യന്നൂര്‍ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
പിന്തുണയും സഹകരണവും ആവോളം നല്‍കിവരുന്ന പയ്യന്നൂരിലെ കച്ചവടക്കാര്‍ ശുഭപ്രതീക്ഷയുള്ളവരാണ്.

No comments:

Post a Comment