Latest News

ക്ഷീരോത്പാദകര്‍ക്കുള്ള ചികിത്സാ പദ്ധതി ഉദ്ഘാടനം നാളെ

പയ്യന്നൂര്‍: ജനത ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ച് നാല്‍പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ക്ഷീരക ര്‍ഷകര്‍ക്കായി തുടങ്ങുന്ന ചികി ത്സാ പദ്ധതിയുടെ ഉദ്ഘാടനവും സ്ഥാപക മെമ്പര്‍മാരെ ആദരിക്ക ലും നാളെവൈകുന്നേരം അഞ്ച് മണിക്ക് വെള്ളൂര്‍ ജവഹര്‍ വായനാശാലപരിസരത്ത്‌വെച്ച്‌നടക്കും.
സി.കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോ മസ് ഐസക് ഉദ്ഘാടനം ചെ യ്യും. വി. നാരായണന്‍ സ്ഥാപക മെമ്പര്‍മാരെ ആദരിക്കും. ഹരിത കേരളം തുണിസഞ്ചിയുടെ വിതരണോദ്ഘാടനം നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വ ല്‍ നിര്‍വ്വഹിക്കും. ടി.ഐ മധുസൂദനന്‍, അഡ്വ. പി. സന്തോഷ്, കെ.പി. ജ്യോതി,ജി.ഡി.നായര്‍, പാ വൂര്‍ നാരായണന്‍, കെ. രാഘവ ന്‍, കെ.പി. മധു, പി.ടി. കൃഷ്ണന്‍, പി.പി. ഭാസ്‌കരന്‍മാസ്റ്റര്‍, വി. കു ഞ്ഞികൃഷ്ണന്‍, കെ. രവി, അഡ്വ. ടി.വി. അജയകുമാര്‍, വി.പി. പ്രഭാകരന്‍, വി. ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സം സാരിക്കും. ജനത സൊസൈറ്റി പ്രസിഡണ്ട് ഇ.ഭാസ്‌കരന്‍സ്വാഗതവുംസെ ക്രട്ടറി ടി.ശ്രീജിത്ത് നന്ദിയും പറയും.
സൊസൈറ്റിയില്‍ പാല്‍ നല്‍കി വരുന്ന ഉദ്പാദകര്‍ക്കായി നിരവധി ക്ഷേമ പെന്‍ഷനുകള്‍ നടപ്പാക്കിയിട്ടുണ്ട്. 2015-16 വര്‍ഷം പ്രത്യേക ഇന്‍സെന്റീവിനത്തില്‍ ഒരു കോടിയിലേറെ രൂപ വിതര ണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നടപ്പാക്കുന്ന ചികിത്സാ പദ്ധതിയില്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക്പരിയാരം മെഡിക്കല്‍ കോ ളേജ്, പയ്യന്നൂര്‍സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ കിടത്തിചികിത്സചെലവിന്റെ എഴുപത്തിയഞ്ച് ശതമാനം സൊസൈറ്റി ആശുപത്രിക്ക് നേരിട്ട് നല്‍കും. മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുമ്പോള്‍ ചികിത്സാ ചെലവിന്റെ ഇരുപത്തിയഞ്ച് ശതമാനം സൊസൈറ്റി നല്‍കുമെന്ന് സൊസൈറ്റി ഭാരവാഹികളായ ഇ ഭാസ്‌കരന്‍, ടി. ശ്രീജിത്ത്, കെ. ബിജു, പി.വി. വിജയന്‍, ഇ.പി. കമലാക്ഷന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment