Latest News

ഏകദിന സെമിനാര്‍ ഞായറാഴ്ച

പയ്യന്നൂര്‍: ഇ.എം.എസ്. പഠനകേന്ദ്രം, പയ്യന്നൂര്‍ 'ദേശീയതയുടെ ചരിത്രം വര്‍ത്തമാനം ഭാവി' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഇരുപത്തിമൂന്നിന് ഞായറാഴ്ച പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള എ.കെ.ജി ഭവനിലെ ടി. ഗോവിന്ദന്‍ ഹാളില്‍ രാവിലെ ഒമ്പതര മണി മുതല്‍ വൈകുന്നേരം നാലര മണിവരെ യാണ് സെമിനാര്‍, പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്‍ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനന്‍ അധ്യക്ഷത വഹിക്കും.
സെമിനാറിന്റെ ആദ്യ സെഷനില്‍ ഡോ. രാജന്‍ഗുരുക്കള്‍ 'ദേശീയതയുടെ വര്‍ത്തമാനം' എന്ന വിഷയം അവതരിപ്പിക്കും. ജി.ഡി.നായര്‍ മോഡറേറ്ററാകും. രണ്ടാമത്തെ സെഷന്‍ ഡോ. എം.ആര്‍. രാഘവ വാര്യര്‍ ദേശീയതയുടെ വൈജ്ഞാനിക ഭൂമിക എന്ന വിഷയം അവതരിപ്പിക്കും. കെ.പി. സേതുമാധവന്‍ മോഡറേറ്ററാകും.
മൂന്നാമത്തെ സെഷനില്‍ ഡോ. ടി.വി മധു 'ദേശവാസിയുണ്ടാകുന്നത്'എന്ന വിഷയം അവതരിപ്പിക്കും. പി.കെ. സുരേഷ് കുമാര്‍ മോഡറേറ്ററാകും. വാര്‍ത്താസമ്മേളനത്തില്‍ ടി.ഐ. മധുസൂദനന്‍, ജി.ഡിനായര്‍, പി.കെ. സുരേഷ് കുമാര്‍, കെ. ശിവകുമാര്‍, ആര്‍. മുരളീധരന്‍,കെ.പി. സേതുമാധവന്‍, പി. ജനാര്‍ദ്ദനന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

No comments:

Post a Comment