Latest News

കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമക്ക് നല്‍കിയില്ല; പോലീസുകാരന് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്: സിനിമാ തിയറ്ററില്‍ നി ന്നും കളഞ്ഞുകിട്ടിയ പണമടങ്ങി യ പേഴ്‌സ് ഉടമക്ക് കൈമാറുന്നതില്‍ അലംഭാവം കാണിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസ ര്‍ക്ക് സസ്‌പെന്‍ഷന്‍. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ഉണ്ടപ്പറമ്പിലെ മുഹമ്മദ് സലീമിനെയാ ണ് ജില്ലാ പോലീസ് മേധാവി അ ന്വേഷണ വിധേയമായി സസ് പെ ന്റ് ചെയ്തത്.
ഈ മാസം പന്ത്രണ്ടിനാണ് സസ്‌പെന്‍ഷനിടയാക്കിയ സംഭ വം നടന്നത്. നഗരത്തിലെ ക്ലാസി ക് തിയറ്ററില്‍ സിനിമ കാണാനെത്തിയ പോലീസുകാരന്റെ ബന്ധുകൂടിയായ യുവാവിന്റെ പേഴ്‌സാ ണ് നഷ്ടപ്പെട്ടത്.
നഷ്ടപ്പെട്ട പഴ്‌സ് തിയറ്ററിനകത്തുനിന്ന് പോലീസുകാരന് കിട്ടിയിട്ടും തിരിച്ചുകൊടുക്കുന്നതില്‍ അലംഭാവം കാണിച്ചുവെ ന്ന പരാതിയില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്ക് നല്‍ കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിയറ്ററിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസുകാരന്‍ പഴ്‌സ് തറയില്‍ നിന്നെടുത്ത് പോക്കറ്റിലിടുന്ന ദൃ ശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. പോലീസ് തിരിച്ചുകൊടുക്കാത്ത ത് സോഷ്യല്‍മീഡിയയില്‍ വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.

No comments:

Post a Comment