Latest News

ജനശ്രീകലോത്സവം

പയ്യന്നൂര്‍: ജനശ്രീ പയ്യന്നൂര്‍ നിയോജക മണ്ഡലം കലോത്സവം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്നു. സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ. ഫല്‍ഗുനന്റെ അധ്യക്ഷതയില്‍ മുന്‍ എം.എല്‍,എ കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം എം. നാരായണന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. എന്‍.വി രാധാകൃഷ്ണന്‍, ഇ.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കവിതാപാരായണം, നാടന്‍പാട്ട്, ലളിതഗാനം, ഒപ്പന, തിരുവാതിര, മാര്‍ഗംകളി, ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
സമാപന സമ്മേളനം ജനശ്ര ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. വി.കെ. രവീന്ദ്രന്‍, വി.എന്‍. എരിപുരം, ടി.വി. മാധവി, അഡ്വ. ഡി.കെ. ഗോപിനാഥ്, എ.വി.ഗിരീശന്‍, കെ.എം. കുഞ്ഞപ്പന്‍, ആലന്തട്ട ശ്രീധരന്‍, എം. കരുണാകരന്‍, പി.ശശിധരന്‍ എന്നിവര്‍സംസാരിച്ചു.

No comments:

Post a Comment