Latest News

പ്രതിഷേധ പ്രകടനം

പയ്യന്നൂര്‍: റിസര്‍വ്വ് ബാങ്കില്‍ നിന്ന് കൃത്യസമയത്ത് ആവശ്യമായ പണം എത്തിക്കാത്തതുകൊണ്ട് സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ക്ഷേമപെന്‍ഷന്‍കാര്‍ക്കും യഥാസമയംലഭിക്കേണ്ട പെന്‍ഷന്‍ വൈകുന്നതില്‍ കെ.എസ്.എസ്.പി.യു പയ്യന്നൂര്‍ ബ്ലോക്ക്, ടൗണ്‍, കമ്മിറ്റികളുടെ സയംയുക്താഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സബ് ട്രഷറിക്കുമുന്നില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മുന്നില്‍ സമാപിച്ചു.
ട്രഷറി ഓഫീസര്‍ക്കും എസ്.ബി.ഐ മാനേജര്‍ക്കും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരാതിപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് എ. വിജയന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗം ജില്ലാ പ്രസിഡണ്ട് വി.പി. കൃഷ്ണപൊതുവാള്‍ ഉദ്ഘാടനം ചെയ്തു. കെ. കരുണാകരന്‍, പി.പി. ഭാസ്‌കരന്‍ നമ്പ്യാര്‍, കെ.വി. കുഞ്ഞിരാമന്‍, പി.വി. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ടൗണ്‍ സെക്രട്ടറിഅച്ചുതന്‍ പുത്തലത്ത് നന്ദി പറഞ്ഞു.

No comments:

Post a Comment