Latest News

കോറോം രക്തസാക്ഷികള്‍...

പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സഖാക്കളുടെദീനരോദനം മാറ്റൊലി കൊണ്ടു. ലോക്കപ്പ് മുറികളുടെ ചുവരുകള്‍ സഖാക്കളുടെ ജീവിതം കൊണ്ട് ചെഞ്ചായം പൂ ശപ്പെട്ടു. ഇതിനെ തുടര്‍ന്ന് കണ്ണൂ ര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ജന്മിമാരുടെ നെല്ലറകള്‍ തകര്‍ക്കപ്പെടുകയും വെടിവെപ്പില്‍ കുറെ സഖാക്കള്‍ രക്തസാക്ഷിത്വം വരിക്കുകയുമുണ്ടായി.
സഖാക്കളെ നിങ്ങള്‍ മരിച്ചിട്ടില്ല. ഞങ്ങളിലൂടെ നിങ്ങള്‍ എന്നും ജീവിക്കും. നിങ്ങളെപ്പോലെയുള്ള
ധീരസഖാക്കളുടെ രക്തസാക്ഷി ത്വംഈകൊച്ചുകേരളത്തിന് ചൈ തന്യം പകര്‍ന്നിരിക്കുന്നു. കേരള മണ്ണില്‍ ജന്മിത്വം ആറടിമണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു. നവഭാരതത്തി ന്റെസൃഷ്ടിക്കുവേണ്ടിയുള്ള പോ രാട്ടത്തില്‍ നിങ്ങള്‍ തെളിച്ച വഴിയില്‍ കൂടി ഞങ്ങള്‍ മുന്നേറികൊണ്ടിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യം സാക്ഷാല്‍കരിക്കുന്നത് വരെ ഈ സമരം തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്ന് ഈ ദിനത്തി ല്‍ ഞങ്ങ ള്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment