Latest News

നാടുവിടാന്‍ പോയ കമിതാക്കളെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പിടികൂടി

പയ്യന്നൂര്‍:നാടുവിടാന്‍ റെയി ല്‍വെ സ്റ്റേഷനില്‍ എത്തിയ കമിതക്കളെ ബന്ധുക്കള്‍ പിന്തുടര്‍ന്ന് പിടികൂടി.
പെരിങ്ങോം പോലീസ് സ്റ്റേ ഷന്‍ പരിധിയിലെ ഇരുപത്തിയാറുകാരനും പതിനെട്ടുകാരിയുമാ ണ് ഇന്നലെ വൈകുന്നേരത്തോ ടെ നാടുവിടാന്‍ പയ്യന്നൂര്‍ റെ യി ല്‍വെ സ്റ്റേഷനിലെത്തിയത്.
വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഇരുവരെയും ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോകവെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപമെത്തിയപ്പോള്‍ കാമുകന്‍ ഓട്ടോ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വാക്കേറ്റവും ബഹളുമായതോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

No comments:

Post a Comment