Latest News

കണിവെള്ളരി വിളവെടുപ്പ് ഉദ്ഘാടനം

പയ്യന്നൂര്‍: യൂനിക് പുരുഷ സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള കണിവെള്ളരി വിളവെടുപ്പ് ഉദ്ഘാടനം പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.പി. ഷിനി, ടി.വി. രജിത പിലിക്കോട്, കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ മീര മഞ്ജുഷ എന്നിവര്‍ സംസാരിച്ചു. കെ.വി.സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. കെ.വി . പത്മനാഭന്‍ സ്വാഗതവും മണിയറ രാജന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment