Latest News

പ്രകൃതി സഹവാസ രോഗനിവാരണ പഠനക്യാമ്പ്

പയ്യന്നൂര്‍: പ്രകൃതിദത്ത ജീവിത രീതിയിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യ പരിപാലനം സാധ്യമാണെന്ന് തെളിയിച്ച ആസ്‌ത്രേലിയയിലെ ഡോ.ജോണ്‍ ഫില്‍ഡറിന്റെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച് ഏപ്രില്‍ ഇരുപത് മുതല്‍ മുപ്പതു വരെ വയനാട്ടിലെ പുല്പള്ളിയിലെ വനമൂലികയില്‍ വെച്ച് പ്രകൃതി സഹവാസ രോഗനിവാരണ പഠന ക്യാമ്പ് പയ്യന്നൂര്‍ പ്രകൃതിജീവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, നേച്ചറല്‍ ഹെല്‍ത്ത് ഓര്‍ഗാനിസേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്താ ഭി മുഖ്യത്തില്‍ നടത്തുന്നു. നിലവിലുള്ള ആരോഗ്യ പരിരക്ഷാ സ മ്പ്രദായങ്ങള്‍ക്ക് ഒരു ശക്ത മായ സ്വാഭാവിക ബദല്‍ എന്ന നിലയി ലാണ് പ്രകൃതിദത്ത സൗ ഹൃദജീവിത രീതിയുടെ പ്രചരണ ദൗത്യവു മായി ഡോ.ജോണ്‍ ഫില്‍ഡര്‍ ഇന്ത്യയില്‍ എത്തുന്നത്. ആഗോള തലത്തില്‍ പ്രകൃതി സൗഹൃദ ജീവിതരീതി പ്രചരണത്തിന് ഏര്‍ െപ്പ ട്ടിരിക്കുന്ന ബ്രിട്ടണ്‍ ആസ്ഥാന മായുള്ള ഇന്റര്‍ കോര്‍പ്പറേറ്റഡ് സൊ സൈറ്റി ഓഫ് റജിസ്റ്റേര്‍ഡ് നാച്ചുറോപത്‌സഎന്ന സംഘടന യുടെ പ്രസിഡണ്ടാണ് ഡോ.ജോണ്‍ ഫില്‍ഡര്‍. ഇന്റര്‍നാഷണല്‍ നാച്ചുറല്‍ ഹൈജീന്‍ സൊസൈറ്റി ,ഇന്റര്‍നാഷണല്‍ നേച്ചര്‍ ക്യൂര്‍ സൊസൈറ്റി എന്നീ സംഘടനകളുടെ പ്രസിഡണ്ട് കൂടിയാണ്. ക്യാമ്പിന് ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ.കെ.വിശ്വംഭരന്‍, ഡോ. കെ.എല്‍.താരിമ എന്നിവര്‍ നേതൃത്വം നല്‍കുന്നു. പത്ത്ദിവസത്തെ ക്യാമ്പില്‍ രോഗിക ള്‍ക്ക് പുറമെ പഠനത്തിനായി രോഗം വരാതെ നോക്കുന്ന പരീക്ഷ ണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും പങ്കെടുക്കാവു ന്നതാണ്. ക്യാമ്പില്‍ ഭക്ഷ്യവസ്തുക്കളുടെ പോഷണമൂല്യവും അത് ഉല്പാദിപ്പിക്കുന്ന കൃഷിരീതിയും പഠിപ്പിക്കുന്നതാണ്. അറുപത്‌വര്‍ഷമായി വേ വിക്കാത്ത ഭക്ഷണം കഴിച്ച് എണ്‍പത്തിയഞ്ചാം വയസ്സിലും ആ രോഗ്യ ദൃഢഗാത്രനായ ഡോ.ജോണ്‍ ഫീല്‍ഡര്‍ പത്ത് ദിവസവും ക്യാമ്പില്‍ ഉണ്ടായിരിക്കും. ക്യാമ്പില്‍ വേവിക്കാത്ത പോഷണ ഭക്ഷ ണമാ യിരിക്കും നല്കുക.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9447438627, 9633432772 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


No comments:

Post a Comment