Latest News

കരുവഞ്ചാലില്‍ അപകട പരമ്പര വിദ്യാര്‍ത്ഥി ബൈക്കിടിച്ച് മരിച്ചു

ആലക്കോട്: ഇന്നലെയും ഇന്നുമായി കരുവഞ്ചാലില്‍ അപകട പ രമ്പര. ഒരാള്‍മരണപ്പെട്ടു. നാലോളം പേര്‍ക്ക് പരുക്കേറ്റു.
കരുവഞ്ചാലില്‍മീന്‍പറ്റി ഒടുവള്ളി തട്ടിറോഡില്‍ കൂട്ടുകാ ര്‍ ക്കൊപ്പം പ്രഭാ തസവാരിക്കിറങ്ങി യ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി യാ ണ് ബൈക്കിടിച്ച് മരിച്ചു.
കരുവഞ്ചാല്‍ മീന്‍പറ്റിയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ജീ വനക്കാരന്‍ വെള്ളുവളപ്പില്‍ കൃ ഷ്ണന്‍ -ഷീബ ദമ്പതികളുടെ മ കന്‍ വിഷ്ണുകൃഷ്ണ(17)നാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് അപകടം.
പിന്നില്‍ നിന്നും അമിതവേഗതയില്‍ വന്ന പള്‍സര്‍ ബൈക്ക് വിഷ്ണുകൃഷ്ണനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമാ യി പരുക്കേറ്റ വിഷ്ണുവിനെ ക രുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍എത്തിക്കുമ്പോഴേ ക്കും മരണം സംഭവിച്ചിരുന്നു മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ്ആശുപത്രിയിലെ മോ ര്‍ച്ചറിയിലേക്ക് മാറ്റി.
കരുവഞ്ചാല്‍ സെന്റ്‌ജോസ ഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വി ദ്യാര്‍ത്ഥിയാണ് മരണപ്പെട്ട വിഷ് ണുകൃഷ്ണന്‍. കണിയാംചാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒ മ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കാ വ്യ ഏക സഹോദരിയാണ്.
ഈമാസം ഇരുപത്തിയാറിന് ഇതേ സ്ഥലത്തുവെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകായിരുന്ന ചാണോക്കുണ്ടിലെ പീടികപറമ്പില്‍ ജോയിജോര്‍ജ്ജ ്(46) ഇന്നലെ രാത്രി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു.
ഇന്ന് രാവിലെ എട്ടര മണിയോടെ കര്‍ണ്ണാടകയില്‍ നിന്നും സാധനങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിനിയന്ത്രണം വിട്ട് മറി ഞ്ഞു ഡ്രൈവര്‍ ക്ക് ഗുരുതരമായി പരുക്കേറ്റു.
ചാണോക്കുണ്ട് ഒടുവള്ളിതട്ട് ഹാജി റോഡിലാണ് അപകടം. നിയന്ത്രണം വി ട്ട ലോറി 32 കെ. വി ലൈന്‍ ടവര്‍ ഇടിച്ച് തകര്‍ത്ത് മറിയുകയായിരുന്നു.ലോറി ഡ്രൈ വര്‍ തിരുനെല്‍വേലി അടങ്ങാര്‍ കുളം സ്വദേശി ചിന്നദുരൈ(34)ക്ക് ഗുരുതരമായി പരുക്കേറ്റു . ഇ യാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കര്‍ണ്ണാടകയില്‍ നിന്നും വാ യാട്ടുപറമ്പിലെ സി.എം.ജെ. വു ഡ് ഇന്‍ഡസ്ട്രിയിലേക്ക് സാധനങ്ങളുമായി വരികയായിരുന്ന കെ.എ. 19-ഡി.5568 നമ്പര്‍ ലോറിയാ ണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരുടെയും പോലീസിന്റെ യും ഏറേനേരത്തെ ശ്രമഫലമായാണ് മറിഞ്ഞ ലോറിക്കടിയി ല്‍ നിന്നും ഡ്രൈവറെ പുറത്തെടുത്തത്.അ പകടത്തെതുടര്‍ന്ന് ഈറൂട്ടില്‍ ഏറെ നേരംഗതാഗതംസ്തംഭിച്ചു.
അപകടമേഖലയായ ഇവിടെ ഇന്നലെ രാത്രിയില്‍ നിയന്ത്ര ണം വിട്ട കാര്‍ മറിഞ്ഞ് യാത്രക്കാരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ പരിയാരം മെ ഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍ ചികിത്സയില്‍ കഴിയുകയാണ്. 

No comments:

Post a Comment