Latest News

കോറോം രക്തസാക്ഷി ദിനം

പയ്യന്നൂര്‍:കോറോം രക്തസാക്ഷികളുടെ അറുപത്തിയൊമ്പതാം വാര്‍ഷികാചരണം വിവിധ പരിപാടികളോടെ പത്തുമുതല്‍ പന്ത്രണ്ടുവരെ വിവിധ പരിപാടികളോടെ നടക്കും.
പത്തിന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് മറിയറയില്‍ നിന്ന് കൊടിമര ജാഥ. ടി.ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. കെ. കൃഷ്ണന്‍ മാസ്റ്റര്‍ ജാഥാലീഡര്‍.
അഞ്ച് മണിക്ക് മംഗണം ചാലില്‍ നിന്നും എ.വി. കുഞ്ഞിക്കണ്ണന്‍ നയിക്കുന്ന പതാകജാഥ.
പന്ത്രണ്ടിന് ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് മുതിയലം കേന്ദ്രീകരിച്ച് വളണ്ടിയര്‍മാര്‍ച്ച് -പ്രകടനം. കോറോം രക്തസാക്ഷിനഗറില്‍ പൊതുസമ്മേളനം. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ എം. രാമകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. സി.പി.എം കണ്ണൂര്‍ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സി.പി.ഐ സംസ്ഥാന എക്‌സി. അംഗം പി. പ്രസാദ്, സി. കൃഷ്ണന്‍ എം.എല്‍.എ, എം. പ്രകാശന്‍ മാസ്റ്റര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍, ടി.ഐ മധുസൂദനന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കോഴിക്കോട് നവചേതനയുടെ വീട്ടുനമ്പര്‍ 312 ഉമ്മി ണി മകള്‍ നളിനി നാടകം അരങ്ങേറും.

No comments:

Post a Comment