Latest News

പുസ്തക പ്രകാശനം ഇന്ന്

പയ്യന്നൂര്‍:നൃത്ത പഠനത്തിന്റെ ഉപകരണോപാധികലുപയോഗിച്ച് തെയ്യത്തിന്റെ ശരീര ചലനങ്ങളെ പഠിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമയി സോന ഭാസ്‌കരന്‍ രചിച്ച തെയ്യം ഒരു നൃത്ത വിചാരം എന്ന പുസ്തകത്തിന്റെ പ്രകാശനംഇന്ന് വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കും.
എതിര്‍ദിശ എഡിറ്റര്‍ പി.കെ. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ സോമന്‍ കടലൂര്‍ കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസര്‍ ഡോ. ശിവദാസ് കെ.കെ.ക്ക് കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ക്ഷേത്രകലാ അക്കാദമി സെക്രട്ടറി ഡോ. വൈ.വി കണ്ണന്‍ പുസ്തകപരിചയം നടത്തും. ഫോക് ലോര്‍ മുന്‍ സെക്രട്ടറി എം. പ്രദീപ് കുമാര്‍, ഗദ്ദിക പത്രാധിപര്‍ വി.കെ. രവീന്ദ്രന്‍, മാധ്യമം പയ്യന്നൂര്‍ ലേഖകന്‍ രാഘവന്‍ കടന്നപ്പള്ളി, ജയദേവന്‍ കരിവെള്ളൂര്‍(ഡിസംബര്‍ ബുക്‌സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സോന ഭാസ്‌കരന്‍ മറുപടി പ്രസംഗം നടത്തും. പി.ഒ. തോമസ് സ്വാഗതവും കണ്ണൂര്‍ സര്‍വ്വകലാശാല ഗവേഷകന്‍ ശരത് രവി നന്ദിയും പറയും.

No comments:

Post a Comment