Latest News

ബന്ധുവിനോടൊപ്പം ബൈക്കില്‍ യാത്രചെയ്യവെ തെറിച്ചുവീണ വീട്ടമ്മ മരിച്ചു

പരിയാരം: മരണവീട്ടിലേക്ക് ബ ന്ധുവിനോടൊപ്പം ബൈക്കില്‍ പോകവെ റോഡിലെ ഹമ്പില്‍ ത ട്ടിയ ബൈക്കില്‍ നിന്ന് വീണ് ഗു രുതരമായി പരുക്കേറ്റ വീട്ടമ്മ മരണപ്പെട്ടു.
കീഴറ വള്ളുവന്‍കടവിലെ എന്‍.പി. കുമാരന്റെ ഭാര്യ നടുവിലെ പുരയില്‍ കാര്‍ത്യായനി(62)യാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെട്ടത്.
ഇന്നലെ രാവിലെ പത്തരമണിയോടെ ബന്ധുവായ യുവാവിനോടൊപ്പം ബൈക്കില്‍ പോക വെ വെള്ളിക്കീല്‍ പള്ളിക്ക് സമീ പം വെച്ചാണ് അപകടം. തലക്ക് സാരമായി പരുക്കേറ്റ കാര്‍ത്യായനിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തളിപ്പറമ്പ് പോലീസ്ഇന്‍ ക്വി സ്റ്റ്‌നടത്തിയ മൃതദേഹം പരിയാ രം മെഡിക്കല്‍കോളേജ് ആശുപ ത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി.
കുറ്റ്യേരി ഗവ. സ്‌കൂള്‍ അധ്യാപിക പ്രീജ ഏക മകളാണ്. രാ ജന്‍( മിലിട്ടറി ആശുപത്രി, ക ണ്ണൂര്‍) മരുമകനും കമല,, ഗോവിന്ദന്‍, കുമാരന്‍, ഓമന, പരേതരാ യ രാവുണ്ണി, മീനാക്ഷി എന്നിവര്‍ സഹോദരങ്ങളുമാണ്.

No comments:

Post a Comment