Latest News

സ്വാഹയും ബ്രഹ്മയും ചാമ്പ്യന്മാര്‍

പയ്യന്നൂര്‍: ചെസ് അസോസിയേഷന്‍ കണ്ണൂരിന്റെയും സി.പി.പി.എയുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ടോത്ത് വെച്ച് നടന്ന കണ്ണൂര്‍ജില്ലാ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗേള്‍സ് പയ്യന്നൂരിലെ വി.എസ്. സ്വാഹയും ബോയ്‌സ് വിഭാഗത്തില്‍ വി.എസ്. ബ്രഹ്മയും ചാമ്പ്യന്മാരായി.
റോഷിന്‍ഹരി (കണ്ണൂര്‍),സച്ചിന് പ്രദീപ്(തലശ്ശേരി), റോഷിന്‍ റെമാരിയോ (കാപ്പുമ്മല്‍) അഷിത സി.സി (കാനായി), ദേവിക പി(കരിവെള്ളൂര്‍), അശ്വിനി ബി( കുറുമാത്തൂര്‍) എന്നിവര്‍ യഥാക്രമം ഇരുവിഭാഗങ്ങളിലും രണ്ടുമുതല്‍ നാലുവരെ സ്ഥാനങ്ങള്‍ നേടി. ഇവര്‍ കൊല്ലത്തുവെച്ച് നടക്കുന്ന സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും.
ചാമ്പ്യന്‍ഷിപ്പ് ചെസ് അസോയിയേഷന്‍ കണ്ണൂര്‍ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ മേലേടത്ത് ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. അഡ്വ. പിയപി. ശ്രീകണ്ഠന്‍ അധ്യക്ഷനായി. വി.വി ബാലറാം, വിനോദ് കുമാര്‍ കെ, അജയന്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment