Latest News

എ.കെ.പി മൊയ്തീന്‍കുട്ടി ഹാജി ഒന്നാം ചരമ വാര്‍ഷികം

പയ്യന്നൂര്‍: ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്‍ പ്രസിഡണ്ടും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ എ.കെ.പി മൊയ്തീന്‍കുട്ടി ഹാജിയുടെ ഒന്നാം ചരമ വാര്‍ഷികദി നം സൊസൈറ്റി ഓഫീസില്‍ വെ ച്ച് ആചരിച്ചു. പ്രസിഡണ്ട് സി.എച്ച്. അബ്ദല്‍കലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മാധവ പൊതുവാള്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുട ര്‍ന്ന് പി. രത്‌നാകരന്‍, കെ. ബാലകൃഷ്ണന്‍, വി.പി. വിജി, പി. ഉഷ, കെ. കൃഷ്ണന്‍ എന്നിവര്‍ സം സാരിച്ചു. സെക്രട്ടറി സ്വര്‍ണ്ണലത സി. സ്വാഗതം പറഞ്ഞു.

No comments:

Post a Comment