Latest News

മദ്യ ഉപഭോക്താക്കള്‍ പയ്യന്നൂരില്‍ സംഘടിച്ചു

പയ്യന്നൂര്‍: മദ്യ ഉപഭോക്താക്കളുടെ ആകുലതകളുംആശങ്കകളും പങ്കിട്ട് കൂട്ടായ്മ. മദ്യ ഉപഭോക്തൃ സംരക്ഷണസമിതി(എം.യു.എസ്.എസ്)യാണ് പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വേറിട്ട പരിപാടിയൊരുക്കിയത്. മദ്യത്തിന്റെ കുത്തക സര്‍ക്കാരില്‍ നിന്ന് എടുത്തുകളഞ്ഞ് വില്‍ ക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കണമെന്ന് മദ്യ ഉപഭോക്തൃ സംരക്ഷണസമിതി വക്താവും എഴുത്തുകാരനുമായ മധുനായര്‍ ന്യൂ യോര്‍ക്ക് പറഞ്ഞു. മദ്യ ഉപഭോക്തൃത സംരക്ഷണ സമിതി നടത്തിയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. മദ്യം കുടിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം പൗരനുള്ളതാണ്. അത് നിഷേധിക്കരുത്. അമിത മദ്യപാനം ആപത്താണ്. അത് അമിത ഭക്ഷണത്തെപോലെയാണ്.
മദ്യപാനത്തിലൂടെ രോഗികളാകുന്നത് പതിനഞ്ച് മുതല്‍ ഇരുപച് ശതമാനം വരെ മാത്രമാണ്. മദ്യം നിരോധിച്ച രാജ്യങ്ങളെല്ലാം അത് പിന്നീട് പുനഃസ്ഥാപിച്ചിട്ടുണ്ട്.മദ്യംനിയമപരമായി അവസാനിപ്പിക്കാന്‍ കഴിയില്ല. മദ്യത്തിന് സംഘടിതമായി നികുതി ചുമത്തുന്ന അവസ്ഥയാണ്. എന്നാല്‍ ഇതിനെതിരെ പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ചക്കയും മാങ്ങയും യഥേഷ്ടമുള്ള നമ്മുടെ നാട്ടില്‍ ടെക്‌നോളജിയിലൂടെ നല്ലൊരി ബ്രാന്‍ഡ് മദ്യമുണ്ടാക്കാന്‍ കഴിയുന്നില്ല. അത്തരമൊരു വ്യവസായത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. മദ്യക്കച്ചവടമാണ് സര്‍ക്കാരിന് ലക്ഷ്യം. അതിനായി മുക്കിന് മുക്കിന് ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പനശാലകള്‍ തുറക്കുന്നു. ഇത് ശരിയല്ല. ഇത്തരം വില്‍പന സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും ഏറ്റെടുക്കണം. ബോധിച്ച വിലയടിച്ച് സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നത് ക്രൂരതയാണ്. മദ്യവര്‍ജ്ജനം നാട്ടില്‍ വളരണം. അതിന് നിരോധനമല്ല ആവശ്യമെ ന്നും അദ്ദേഹം പറഞ്ഞു. വി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ഷാജി, സാദിര്‍ഷ, എം. ദാമോദരന്‍, ശിവകുമാര്‍ കാ ങ്കോല്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment