Latest News

ആര്‍ രാമകൃഷ്ണ പൊതുവാള്‍ അനുസ്മരണവും അവാര്‍ഡ് ദാനവും

പയ്യന്നൂര്‍:ആര്‍. രാമകൃഷ്ണ പൊതുവാള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആര്‍.രാമകൃഷ്ണപൊതുവാള്‍ അനുസ്മരണവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അധ്യാപകനുള്ള അവാര്‍ഡ് ദാനവും ഇരുപത്തിയെട്ടിന് വെളളിയാഴ്ചവൈകുന്നേരം നാല് മണിക്ക് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും
പി. വിജയന്‍ നായരുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. കാലടി സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശി കേന്ദ്രം ഡയരക്ടര്‍ ഡോ. ഇ. ശ്രീധരന്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.. പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണര്‍ സി. രാഘവന്‍ വിദ്യാഭ്യാസ പ്രഭാഷണം നടത്തും. ഡോ. കെ. മോഹന്‍രാംദാസ്, കേരള വെറ്റിനറി സര്‍വ്വകലാസാല ഡയരക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍, അഡ്വ.കെ.കെശ്രീധരന്‍(എയ്ഡഡ് മാനേജുമെന്റ് അസോസിയേഷന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.വി.ശശിധരന്‍ നമ്പ്യാര്‍ സ്വാഗതവും പി. ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദിയും പറയും.

No comments:

Post a Comment