Latest News

ജലസംരക്ഷണ ബോധവല്കരണ ക്ലാസ്

പയ്യന്നൂര്‍: നഗരസഭ സാക്ഷരതാ മിഷന്‍ വെള്ളൂര്‍ വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകജലദിനത്തിന്റെ ഭാഗമായി ജലസംരക്ഷണ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സഞ്ജീവന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. സാക്ഷരതാ സമിതി അംഗം പി.പി. ലക്ഷ്മി ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ എ.വി സുരേഷ്ബാബു ക്ലാസെടുത്തു. മുനിസിപ്പല്‍ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ. അനീഷ് കുമാര്‍ സ്വാഗതവും ടി.പി. ഹരിലാല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment