Latest News

കുടിവെള്ളം കിട്ടാക്കനിയായി പോലീസുകാരുടെ ശ്രമദാനത്തില്‍ കിണര്‍നിര്‍മ്മാണം തുടങ്ങി

പയ്യന്നൂര്‍: കുടിവെള്ളം കിട്ടാക്കനിയായതോടെ പോലീസുകാരുടെ ശ്രമദാനത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങി. വനിതാപോലാസുകാര്‍ ഉള്‍പ്പെടെ അരുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യട്ടി ചെയ്യുന്ന സ്റ്റേഷനില്‍ നിത്യവൃത്തിക്കുപോലും വെള്ളം കിട്ടാതായതോടെയാണ് കുടിവെള്ളത്തിനായി ശ്രമമാരംഭിച്ചത്.
വരള്‍ച്ച രൂക്ഷമായതോടെ സ്റ്റേഷന്‍ വളപ്പിലെ കിണറുകളും വറ്റിവരണ്ടു.ഇതോടെയാണ് പോലീസുകാര്‍ ഡ്യൂട്ടിക്കിടെ പുതിയ കിണര്‍ കുഴിക്കാനുള്ള ശ്രമം തുടങ്ങിയത്.

No comments:

Post a Comment