Latest News

സെമിനാര്‍ സംഘടിപ്പിച്ചു

പയ്യന്നൂര്‍:യഥാര്‍ത്ഥ ചരിത്രം പഠിക്കുമ്പോള്‍ ദേശീയതയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ മാറ്റി പ്രതിഷ്ഠിക്കണ്ടി വരുമെന്ന് പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്‍ പറഞ്ഞു.
പയ്യന്നൂരില്‍ ഇ.എം.എസ് പഠനകേന്ദ്രം സംഘടിപ്പിച്ച ഇന്ത്യ എന്ന അദ്ഭുതം ദേശീയതയുടെ ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തിലുള്ള ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതയ്ക്ക് പ്രാധാന്യം ലഭിക്കുന്നത് ദേശരാഷ്ട്ര ചട്ടക്കൂട്ടില്‍ നില്‍ക്കുമ്പോഴാണെന്നും വളച്ചൊടിച്ച ചരിത്രമെഴുതുക എന്നതായിരിക്കരുത് ചരിത്രാരന്മാരുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. ടി.ഐ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. പി. അപ്പുക്കുട്ടന്‍, ജി. ഡി നായര്‍, കെ.പി. സേതുമാധവന്‍, ആര്‍. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദേശീയതയുടെ വൈജ്ഞാനിക ഭൂമിക എന്ന വിഷയത്തില്‍ ഡോ.എം.ആര്‍. രാഘവ വാരിയര്‍ സംസാരിച്ചു. കെ.പി. സേതുമാധവന്‍ മോഡറേറ്ററായിരുന്നു. കെ. ശിവകുമാര്‍ സ്വാഗതവും ടി.വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വൈകുന്നേരം ദേശവാസിയുണ്ടാകുന്നത് എന്ന വിഷയത്തില്‍ ഡോ. ടി.വി മധു സംസാരിച്ചു. പി.കെ. സുരേഷ് കുമാര്‍ മോഡറേറ്ററായി. വി.കെ. നിഷ സ്വാഗതവും കെ. ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment