Latest News

ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ് മെന്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ സമ്മേളനം

പയ്യന്നൂര്‍: ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) കണ്ണൂര്‍ ജില്ലാ സമ്മേളനം മെയ് ഏഴിന് ഞായറാഴ്ച പയ്യന്നൂര്‍ എ.കെ.ജി ഭവനില്‍(ടി.ഗോവിന്ദന്‍ ഹാള്‍) വെച്ച് നടക്കും.
പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂ പീ കരണയോഗം പയ്യന്നൂര്‍ സി.ഐ.ടി.യു ഓഫീസില്‍ വെച്ച് നടന്നു.പി.വി.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ബാബുരാ ജ് അധ്യക്ഷത വഹിച്ചു. കെ. രാഘവന്‍,പി.വി.വിജയന്‍, പാവൂര്‍ നാ രായണന്‍ എന്നിവര്‍ സംസാരിച്ചു.
പി.വി. കുഞ്ഞപ്പന്‍ (പ്രസിഡണ്ട്), വി.കെ. ബാബുരാജ്, യു.വി. രാമചന്ദ്രന്‍, കെ.കെ. ഗംഗാധരന്‍(വൈസ് പ്രസിഡണ്ടുമാര്‍), കെ. രാഘവന്‍ (സെക്രട്ടറി), വി.ഇ. ലക്ഷ്മണന്‍, കെ. ബാബു, എം. മനോഹരന്‍(ജോ. സെക്രട്ടറിമാര്‍), എന്നിവര്‍ ഭാരവാഹികളായി സംഘാടകമിതി രൂപീകരിച്ചു.

No comments:

Post a Comment