Latest News

തപസ്യ ക്ലബ്ബ് ജൂബിലി ആഘഷം നാളെ മുതല്‍

കരിവെള്ളൂര്‍: വടക്കുമ്പാട് തപസ്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് രജതജൂബിലി ആഘോഷ പരിപാടികള്‍ നാളെ മുതല്‍ മെയ് പതിനാലുവരെ നടക്കും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ പി.വി. നാരായണന്‍ അധ്യക്ഷനായിരിക്കും. ജൂബിലി ഹാള്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ മനോജ് കാന മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ട് മണിക്ക് മെഗാഷോ. ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് ദന്തരോഗ നിര്‍ണ്ണയ ക്യാമ്പ്, സഹവാസ ക്യാമ്പ്, സപ്ലിമെന്റ്, കയ്യെഴുത്ത് മാസിക എന്നിവയും നടക്കും.

No comments:

Post a Comment