Latest News

കളിയാട്ടം നാളെ മുതല്‍

രാമന്തളി:രമന്തളി മുണ്ടവളപ്പ് കോട്ടം കണ്ടത്തില്‍ പരദേവത ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ടമഹോത്സവം നാളെ തുടങ്ങുംയ രാവിലെ ഗണപതിഹോമം, വൈകുന്നേരം മൂന്നര മണിക്ക് കുണ്ടോര്‍വയല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍,. രാത്രി ഏഴരമണിക്ക് നൃത്തസന്ധ്യ.
ഇരുപത്തിയാറിന് ബുധനാഴ്ച രാവിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍. വൈകുന്നേരം നാല് മണിക്ക് കുറുവന്തട്ട പൂമാല ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത്, അഞ്ചര മണിക്ക് കടവ് കുളിച്ച് എഴുന്നള്ളത്ത്, ആറരമണിക്ക് ഗുരുപൂജ, രാത്രി ഏഴ് മണിക്ക് ധര്‍മ്മദൈവം പുറപ്പാട്, രാത്രി എട്ട് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം. രാത്രി ഒമ്പതര മണിക്ക് തനിമ കലാവേദി പയ്യന്നൂര്‍ അവതരിപ്പിക്കുന്ന ഗോത്രമൊഴി നാടന്‍ കലാസന്ധ്യ. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിക്ക് കണ്ടത്തില്‍ പരദേവതയുടെ പുറപ്പാട്.
ഇരുപത്തിയേഴിന് വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് കടവ് കുളിച്ച് കലശം എഴുന്നള്ളത്ത്, രാവിലെ പത്ത് മണിക്ക് പാതാള മൂര്‍ത്തിയുടെ പുറപ്പാട്, തുടര്‍ന്ന് പാതാള ഗുളികന്റെ പുറപ്പാട്, പന്ത്രണ്ട് മണിക്ക് പാതാള ചാമുണ്ഡിയുടെ പുറപ്പാട്. രണ്ട് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. രാത്രി ഏഴുമണിക്ക് കളിയാട്ട സമാപനം. ഉത്സവ ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കും.
കരിവെള്ളൂര്‍: പലിയേരി പഠിഞ്ഞാറത്ത് മുണ്ട്യ കളിയാട്ടം ഇരുപത്തിയാറ്, ഇരുപത്തിയേഴ് തീയതികളി നടക്കും. ഇരുപത്തിയേഴിന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ഭൈരവന്‍, കുട്ടിശാസ്തന്‍ തെയ്യങ്ങള്‍ കെട്ടിയാടും. രാവിലെ ഒമ്പത് മണിക്ക് രക്തചാമുണ്ഡി, പതിനൊന്ന് മണിക്ക് വിഷ്ണുമൂര്‍ത്ത, പന്ത്രണ്ട് മണിക്ക് അറ്റക്കുളങ്ങര ഭഗവതി, രണ്ട് മണിക്ക് ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും.

No comments:

Post a Comment