Latest News

പയ്യന്നൂര്‍ തെരു ശ്രീ അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം കലശ മഹോത്സവം തുടങ്ങി

പയ്യന്നൂര്‍: പയ്യന്നൂര്‍ തെരു ശ്രീ അ ഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം ക ലശ മഹോത്സവം ഇന്നലെരാവി ലെ മാടായിക്കാവില്‍ നിന്നും ദീ പവും തിരിയും കൊണ്ടുവന്നതോ ടെ തുടങ്ങി. കലശമഹോത്സവം ഇരുപത്തിയഞ്ചിന് സമാപിക്കും.
ഇന്ന് വൈകുന്നേരം ആറ് മ ണിക്ക് അനുമോദന സദസ്സ്. കേ രള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹനന്‍, മെമ്പര്‍ എിവി. ശസിധരന്‍ എന്നിവരെ അനുമോദിക്കുന്നു.
രാത്രി ഏഴുമണിക്ക് പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ ഇല്ലിക്കാട്ട് നമ്പൂതിരിയുടെ പ്രഭാഷണം. രാത്രി എട്ട് മണിക്ക് പയ്യന്നൂ ര്‍ തെരു മൈത്രി സംഘം അവതരിപ്പിക്കുന്ന ദേവീ മഹാത്മ്യം-നൃത്തശില്‍പം.
ഇരുപത്തിയൊന്നിന് വെള്ളിയാഴ്ച മയ്യില്‍ നന്തുടി കലാസം ഘം അവതരിപ്പിക്കുന്ന കാവേറ്റം-ഫോക് മെഗാഷോ.
ഇരുപത്തിരണ്ടിന് ശനിയാഴ്ച രാത്രി എട്ട് മണിക്ക് ശ്രീനന്ദന തി രുവനന്തപുരത്തിന്റെ നാടകം- ക ടലുകള്‍ കടന്ന്.
ഇരുപത്തിമൂന്നിന് ഞായറാഴ് ച രാത്രി പതിനൊന്ന് മണിക്ക് തി രുവര്‍ക്കാട്ട് ഭഗവതിയുടെ തെയ്യക്കോലങ്ങളോടുകൂടിയ കലശമെഴുന്നള്ളത്ത്.
ഇരുപത്തിനാലിന് തിങ്കളാഴ്ച രാക്കലശ മഹോത്സവം. രാത്രി പ ത്ത് മണിക്ക് വടക്കേവാതില്‍ തുറന്നുള്ള ദേവീദര്‍ശനം.
രാത്രി പതിനൊന്ന്മണിക്ക് തി രുവര്‍ക്കാട്ട് ഭഗവതിയുടെയും ക്ഷേത്രപാലകന്റെയും തെയ്യക്കോലങ്ങളോടുകൂടിയ കലശമെഴുന്നള്ളത്ത്.
ഇരുപത്തിയഞ്ചിന് ചൊവ്വാഴ ്ച ഊര്‍ബലി.

No comments:

Post a Comment