Latest News

കാണാതായ മത്സ്യവില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: കാണാതായ മത്സ്യവില്‍പനക്കാരനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കരിവെള്ളൂരിലെ ആണൂര്‍ ലക്ഷംവീട് കോളനിയിലെ താമസക്കാരനും കാഞ്ഞങ്ങാട് പെരി യ സ്വദേശിയുമായ സി.കരുണാകരനെ(50)യാണ് ഇന്ന് രാവിലെ പത്ത് മണിയോടെ താമസിക്കു ന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ പരിസരവാസികള്‍ കണ്ടെത്തിയത്.
പതിവുപോലെ ഇന്നലെ മത്സ്യ വില്‍പനക്കായി വീട്ടില്‍ നിന്നും പോയതായിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ബേഡകത്തെ ശംഭു-കാര്‍ത്യായനിദമ്പതികളുടെ മകനാണ്. ബിന്ദുവാണ് ഭാര്യ. കാവ്യശ്രീ, കൃഷ്ണനന്ദ എന്നിവര്‍ മ ക്കളും ശരത്കുമാര്‍( ചന്തേര) മരുമകനുമാണ്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment