Latest News

ഗള്‍ഫുകാരന്റെ ഭാര്യയെ കാണാനില്ലെന്ന് പരാതി

ചന്തേര: വിദേശത്ത് ജോലി ചെയ്യുന്ന യുവാവിന്റെ ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. വിദേശത്ത് ജോലി ചെയ്യുന്ന പെരുമ്പടവ് കോളിയടുക്കം സ്വദേശിയായ യുവാവിന്റെ ഭാര്യയും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയുടെ മാതാവുമായ മാണിയാട്ട് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയെയാണ് കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ വീട്ടില്‍ ഉപേക്ഷിച്ച് ബന്ധുവായ യുവാവിന്റെ കൂടെ നാടുവിട്ടതാണെന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.

No comments:

Post a Comment