Latest News

ക്ഷേത്രകുളം സമര്‍പ്പണം ഞായറാഴ്ച

പയ്യന്നൂര്‍:കുന്നരു ശ്രീ മൂകാംബിക ക്ഷേത്രത്തിലെ പുനര്‍നിര്‍മ്മിച്ച ക്ഷേത്രകുളത്തിന്റെ സമര്‍പ്പണം ഒമ്പതിന് ഞായറാഴ്ച രാവിലെ ഒമ്പതരക്കും പത്തരമണിക്കും ഇടയില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി വടക്കെ ഇല്ലത്ത് ശങ്കരവാധ്യാന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രാവിലെആറ് മണിക്ക്ഗണപതിഹോമം, ഏഴുമണിക്ക് ഉ.പൂജ, ഒമ്പതര മണിക്ക് മേസ്ത്രിയെ ആദരിക്കല്‍, കുളം ഏറ്റെടുക്കല്‍. പത്തര മണിക്ക് ഉച്ചപൂജ തുടര്‍ന്ന് പ്രസാദ വിതരണം.
വൈകുന്നേരം അഞ്ചര മണിക്ക് സാംസ്‌കാരിക സമ്മേളനം. എ.ഇ ഗോവിന്ദന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സജീവ് മാറോളി ഉപഹാര സമര്‍പ്പണം നിര്‍വ്വഹിക്കും. ക്ഷേത്രം തന്ത്രി വടക്കെ അബ്ലി ഇല്ലത്ത് ശങ്കരവാധ്യാന്‍ നമ്പൂതിരി അനുഗ്രഹഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഗോവിന്ദന്‍ , ഈശ്വരി ബാലകൃഷ്ണന്‍, പി. ദാമോദരന്‍, എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിക്കും. കെ.വി. പ്രകാശന്‍ സ്വാഗതവും എം.വി ബാലകൃഷ്ണന്‍ നന്ദിയും പറയും.
രാത്രി ഏഴരമണിക്ക് കോഴിക്കോട് കലാഭവന്‍ അവതരിപ്പിക്കുന്ന ചരിത്രത്തിലില്ലാത്ത ചങ്ങരന്‍ നാടകം.

No comments:

Post a Comment