Latest News

പാലത്തില്‍ നിന്ന് തള്ളിയിട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു

ആലക്കോട്: വാക് തര്‍ക്കത്തിനിടെ റോഡരുകിലെ പാലത്തിനില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു.
ആലക്കോട് വെള്ളാട് സ്വദേശി പള്ളിമലയില്‍ വത്സന്‍-സതി ദമ്പതികളുടെ മകന്‍ അനൂപാ(24)ണ് ഇന്ന് രാവിലെ ഏഴുമണിയോടെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
വെള്ളാട്ടെ മൊട്ടേപാലത്തില്‍ നിന്ന് വീണ് പരുക്കേറ്‌റ അനൂപിനെ നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് പന്ത്രണ്ടിനാണ് സംഭവം. മുന്‍ വൈരാഗ്യത്തില്‍ വെള്ളാട് സ്വദേശികളായ ശ്രീജേഷ് കൊയിലേരിയന്‍ (20), നിധിന്‍ പള്ളിക്കര(23)എന്നിവര്‍ ചേര്‍ന്ന് അനൂപിനെ പാലത്തില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനൂപിനെ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടതിനാല്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അരുണ്‍ ഏക സഹോദരനാണ്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീജേഷും നിതി നും ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ആലക്കോട് സി.ഐക്കാണ് കേസന്വേഷണ ചുമതല.

No comments:

Post a Comment