Latest News

ധനരാജ് വോളി നാളെ തുടങ്ങും

പയ്യന്നൂര്‍:ഡി.വൈ.എഫ്.ഐ കു ന്നരു മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തസാക്ഷി സി.വി. ധനരാജ് സ്മാരക ഉത്തരമേഖലാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ മുപ്പതുവരെ കുന്നരു ഫ്‌ള ഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
ഉത്തരമേഖല വോളിക്കൊപ്പം ഗ്രാമീണ വോളിബോള്‍ ടൂര്‍ണ്ണമെ ന്റും നടക്കും. 
നാളെ വൈകുന്നേരം ഏഴരമണിക്ക് ടി.ഐ. മധുസൂദനന്റെ അധ്യക്ഷതയില്‍ സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. 
മുപ്പതിന് ഞായയറാഴ്ച സമാപന ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
ടൂര്‍ണ്ണമെന്റില്‍ ഫിനിക്‌സ് പാ ണപ്പുഴ, ജോളി കാനായി, എസ്.എന്‍.കോളേജ് ചേളന്നൂര്‍, വൈറ്റ് ലിങ്ക്‌സ് വയനാട്, തൃപ്രയാര്‍ വോ ളി അക്കാദമി തൃശൂര്‍, കേരള പോ സ്റ്റല്‍ എറണാകുളം, പി.പി. ബ്ര ദേഴ്‌സ് അമ്പലത്തറ, വോളി ടീം കരുവഞ്ചാല്‍, എന്നീ ടീമുകള്‍ ഏ റ്റുമുട്ടും. ഫൈനല്‍ ദിവസം വ നിതാ വോളി പ്രദര്‍ശനവുമുണ്ടാകും.
ഗ്രാമീണവോളിയില്‍ റെഡ് സ്റ്റാര്‍ മാതമംഗലം, സംഗം കുന്നരും, ഹൈപവര്‍ കുന്നിനുകിഴക്ക്, വിജാംസ് അന്നൂര്‍, വോളി ഫ്രണ്ട ്‌സ് കണ്ടോത്ത്, കോ-ഓപപ്പറേറ്റീവ് കോളേജ് പിലാത്തറ, ഫ്ര ണ്ട്‌സ് മുത്തത്തി, റെഡ്സ്റ്റാര്‍ പേ രൂല്‍ എന്നീ ടീമുകള്‍ കളിക്കും.
പത്രസമ്മേളനത്തില്‍ കെ. വിജീഷ്, കെ.വി. ഗണേശന്‍, എം. വി ഗിരീഷ്, കെ. സനൂപ്, വി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു. 

No comments:

Post a Comment