Latest News

ടിസിവി റോഡ് എന്ന് പേരിടണം

അന്നൂര്‍: പയ്യന്നൂരിലെ ആദ്യകാല വ്യാപാരിയും രാഷ്ട്രീയ സാമൂഹി ക രംഗത്ത് പയ്യന്നൂരിന്റെ സജീവ സാന്നിധ്യവുമായിരുന്ന ടി.സി.വി വലിയ കണ്ണപൊതുവാളുടെ എഴുപത്തിമൂന്നാം ചരമ വാര്‍ഷിക ദിനാചരണവും ടി.സി.വി കുഞ്ഞങ്ങമ്മ കുടുംബ ട്രസ്റ്റിന്റെ വാര്‍ഷിക ജനറല്‍ബോഗിയോഗവും അന്നൂര്‍ ടി.സിവി തറവാട്ടില്‍ നടന്നു. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പയ്യന്നൂരിന്റെ ഗതി മാറ്റിമറിച്ച ടി.സി.വി സഹോദരന്മാരുടെ പേര് ടി.സി.വി ആല്‍ കണ്ടോത്ത് ആയുര്‍ വ്വേദ ആശുപത്രി റോഡി#ന് നല്‍കണമെന്ന് ടി.സി.വി കുഞ്ഞങ്ങ കുടുംബ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ടി.സിവി മാധവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.സി.വി നാരായണന്‍ മാസ്റ്റര്‍, എ.കെ.ശ്രീധരന്‍, ടി.സി.വി രവീന്ദ്രന്‍, ടി.സിവി ബാലകൃഷ്ണന്‍, പിഎം. ബാലകൃഷ്ണന്‍, ടി.സി.വി ദിനേശന്‍,വി.ടി.വി മനോഹരന്‍, ടി.സിവി രഞ്ജിത്ത്,കലിയന്തില്‍ ബാബു എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment